Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Interim Bail

ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്; കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് ആ​റു കേ​സു​ക​ളി​ൽ ഇ​ട​ക്കാ​ല ജാ​മ്യം

കോ​ൽ​ക്ക​ത്ത: അ​റ​സ്റ്റി​ലാ​യ ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി മി​ലാ​ൻ പ്ര​ധാ​ന് കോ​ൽ​ക്ക​ത്ത ഹൈ​ക്കോ​ട​തി ആ​റു ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഇ​ട​ക്കാ​ല ജാ​മ്യം ന​ൽ​കി. 2007ൽ ​എ​ടു​ത്ത ഈ ​കേ​സു​ക​ളി​ൽ ഒ​ക്ടോ​ബ​ർ 20 വ​രെ​യാ​ണ് ഇ​ട​ക്കാ​ല ജാ​മ്യം.

ഒ​ക്ടോ​ബ​ർ ആ​റി​ന് ന​ട​ക്കു​ന്ന ന​ന്ദി​ഗ്രാം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​ചാ​ര​ണം ന​യി​ക്കു​ന്ന​തി​ന് ഉ​ൾ​പ്പ​ടെ കോ​ട​തി അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ട്. ജാ​മ്യ​ത്തി​നു ശേ​ഷം ഒ​ക്ടോ​ബ​ർ 21ന് ​വി​ചാ​ര​ണ ന​ട​ക്കു​ന്ന കോ​ട​തി മു​ൻ​പാ​കെ പ്ര​ധാ​ൻ കീ​ഴ​ട​ങ്ങ​ണ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ജ​സ്റ്റീ​സ് തീ​ർ​ഥ​ങ്ക​ർ ഘോ​ഷ് അ​റ​സ്റ്റ് ചെ​യ്യ​പ്പെ​ട്ട ആ​റു കേ​സു​ക​ളി​ൽ ഓ​രോ കേ​സി​നും 20,000 രൂ​പ വീ​തം ജാ​മ്യ​ത്തു​ക കെ​ട്ടി​വ​യ്ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് പ്ര​ധാ​ന്‍റെ മൊ​ബൈ​ൽ ന​ന്പ​ർ ന​ൽ​കാ​ൻ പ​റ​ഞ്ഞ കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​ന് ദി​വ​സ​ത്തി​ൽ ര​ണ്ടു ത​വ​ണ ഫോ​ണി​ൽ വി​ളി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു. പ്ര​തി​ക്കെ​തി​രാ​യ കേ​സ് പ​രി​ഗ​ണി​ക്കു​ന്പോ​ൾ വി​ചാ​ര​ണ​ക്കോ​ട​തി മ​ജി​സ്ട്രേ​റ്റി​ന് അ​നു​യോ​ജ്യ​മാ​യ മ​റ്റു ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​വു​ന്ന​താ​ണെ​ന്നും ജാ​മ്യ ഉ​ത്ത​ര​വ് കൈ​മാ​റി​ക്കൊ​ണ്ട് ജ​സ്റ്റീ​സ് ഘോ​ഷ് വ്യ​ക്ത​മാ​ക്കി. ന​ന്ദി​ഗ്രാ​മി​ലെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നെ​തി​രേ​യു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ങ്ങ​ളി​ൽ കൊ​ല​പാ​ത​കം, കൊ​ല​പാ​ത​ക ശ്ര​മം, ആ​യു​ധ നി​യ​മ​ത്തി​ന്‍റെ ലം​ഘ​നം എ​ന്നി​വ​യാ​ണ് കേ​സു​ക​ളി​ലെ വ​കു​പ്പു​ക​ൾ.

 

Latest News

Corehub Up